രാത്രി യാത്ര നിരോധനം:മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

0

രാത്രി യാത്ര നിരോധനം പ്രശ്‌നം സര്‍വ്വകക്ഷി ആക്ഷന്‍ കമ്മറ്റി ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ 9 മണിയോടെ കേരള ഹൗസിലായിരുന്നു കൂടിക്കാഴ്ച. നിരോധനം നീക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ കേന്ദ്രമന്ത്രിമാരെ ബോധ്യപ്പെടുത്തുമെന്ന് മുഖ്യമന്ത്രി സര്‍വ്വകക്ഷി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി.മുഖ്യമന്ത്രി ഇന്ന് കേന്ദ്രമന്ത്രി നിധിന്‍ഗഡ്കരിയുമായി 1.30ന് കൂടിക്കാഴ്ച്ച നടത്തും.
ദേശീയ പാത 766ലെ ഗതാഗത നിരോധനവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടാണ് എന്‍ എച്ച് 766 ട്രാന്‍സ്‌പോര്‍ട്ട് പ്രൊട്ടക്ഷന്‍ ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി സംഘം ഇന്ന് മുഖ്യമന്ത്രിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയില്‍ പ്രശ്‌നങ്ങള്‍ ആക്ഷന്‍ കമ്മിറ്റി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് ഈ വിഷയങ്ങള്‍ ഇന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരിയുമായും, കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറുമായും ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, കണ്‍വീനര്‍ സുരേഷ് താളൂര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. സര്‍വ്വകക്ഷി സംഘവുമായുള്ള കൂടിക്കാഴ്ചയ്ക്കു മുമ്പായി വയനാട് എംപി രാഹുല്‍ ഗാന്ധിയുമായി മുഖ്യമന്ത്രി രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശ്‌ന പരിഹാരത്തിന് കൂട്ടായ പ്രവര്‍ത്തനം നടത്താമെന്ന് കൂടിക്കാഴ്ചയില്‍ തീരുമാനമായി.

Leave A Reply

Your email address will not be published.

error: Content is protected !!