പാഠം ഒന്ന് പാടത്തേക്ക്

0

പാഠം ഒന്ന് പാടത്തേക്ക് എന്ന കാര്‍ഷികാധിഷിഠിത പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പനമരം പരക്കുനി പാഠശേഖരത്തില്‍ ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വ്വഹിച്ചു.പനമരം ഗവര്‍ണ്‍മെന്റ് ഹൈസ്‌കൂള്‍, ക്രസന്റ് പബ്‌ളിക്ക് സ്‌കൂള്‍ പനമരം, യു.പി സ്‌കൂള്‍ പനമരം എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ നാടന്‍ പാട്ടുകളോടെ ഞാര്‍ നടീല്‍കര്‍മ്മം നിര്‍വഹിച്ചു ഇതിനാവശ്യമായ നിലം ഒരുക്കിയത് പരക്കനി പാഠ ശേഖരസമിതി അംഗങ്ങളാണ്. പനമരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി കൃഷ്ണന്‍, ആര്‍ മണികണ്ഠന്‍ , ലീലാകൃഷ്ണന്‍ , ഹണി അലക്‌സാണ്ടര്‍,ബിന്ദു രാജന്‍ ,വാര്‍ഡ് മെമ്പര്‍ എം.എചാക്കോ, പനമരം കൃഷി ഓഫീസര്‍ എം ജയരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാതലത്തില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനം കരസ്ഥമാക്കിയ കുട്ടികള്‍ക്ക് എം എല്‍ എ മൊമെന്റോ നല്‍കി ആദരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!