രാത്രിയാത്ര നിരോധനത്തിനെതിരെ സമരം ശക്തം

0

രാത്രിയാത്ര നിരോധനത്തിനെതിരെ സമരം ശക്തമാക്കാന്‍ നൂല്‍പ്പുഴ പഞ്ചായത്തും സര്‍വ്വകക്ഷിയുടെ നേതൃത്വത്തില്‍ ആക്ഷന്‍കമ്മറ്റി രൂപീകരിച്ചാണ് പ്രതിഷേധ സമരങ്ങള്‍ക്ക് ശക്തി പകുരന്നത്. കമ്മറ്റിയുടെ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഈ മാസം 25ന്.രാത്രിയാത്രാ നിരോധനത്തിന്നെതിരെയും പകല്‍സമയങ്ങളില്‍ കൂടി ഗതാഗത നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കത്തിന്നെതിരെയും സമരങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നൂല്‍പ്പുഴ പഞ്ചായത്തും സര്‍വ്വകക്ഷി ആക്ഷന്‍കമ്മറ്റി രൂപീകരിച്ച് സമര രംഗത്തേക്ക് ഇറങ്ങുന്നത്. നിലവില്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എന്‍. എച്ച് 766 ട്രാന്‍സ്പോര്‍ട്ട് പ്രൊട്ടക്ഷന്‍ ആക്ഷന്‍ കമ്മറ്റിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുകയാണ് ആക്ഷന്‍ കമ്മറ്റിയുടെ ലക്ഷ്യം. രാത്രി യാത്രി നിരോധനം ഏറെ ബാധിക്കുന്ന പഞ്ചായത്തുകൂടിയാണ് നൂല്‍പ്പുഴ. ഈ സാഹചര്യത്തിലാണ് അതിര്‍ത്തിയിലും മറ്റും നടക്കുന്ന സമരങ്ങള്‍ക്ക് ആതിയേഥ്വം വഹിക്കുക എന് നലക്ഷ്യവും നൂല്‍പ്പുഴ ആക്ഷന്‍കമ്മറ്റിക്കുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!