സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
വെള്ളമുണ്ട പബ്ലിക് ലൈബ്രറിയും മേപ്പാടി ഡിഎം വിംസ് മെഡിക്കല്‍ കോളെജു സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് വെള്ളമുണ്ട പബ്ലിക് ലൈബ്രറി ഹാളില്‍ നടന്നു.വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെയുടെ ഗുരു സംഗമം എന്ന പരിപാടിയുടെ ഭാഗമായാണ്. സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പ് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍.സക്കീന ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് എം മുരളീധരന്‍ മാസ്റ്റര്‍. അധ്യക്ഷനായിരുന്നു. ക്യാമ്പിന്. ഡോക്ടര്‍മാരായ. ഡോക്ടര്‍ നസീം, ഡോക്ടര്‍ പ്രജിത്ത്, ഡോക്ടര്‍ നികിത, ഡോക്ടര്‍ ഗീതിക, ഡോക്ടര്‍ എയ്ഞ്ചല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നൂറുകണക്കിന് രോഗികളാണ് ക്യാമ്പില്‍ പങ്കെടുത്തത്.