ഉപഭോക്തൃ ചൂക്ഷണം

0

കോഴിവില ഏകീകരണത്തിന്റെ പേരില്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ മാനന്തവാടി നഗരസഭ ഒത്താശ ചെയ്യുന്നതായി ആരോപണം.പരിസര പ്രദേശങ്ങളില്‍ കോഴിയിറച്ചി കിലോക്ക്് 110 രൂപക്ക് കിട്ടുന്ന സാഹചര്യത്തിലാണ് വില ഏകീകരണം എന്ന പേരില്‍ 130 രൂപക്ക് വില്‍ക്കാന്‍ നഗരസഭ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ തീരുമാനം എടുത്തത്.
കോഴി കച്ചവടക്കാരുടെയും വ്യാപാരി നേതാക്കളുടെയും യോഗത്തിലാണ് എല്ലാ യിടത്തും 130 രൂപ പ്രകാരം കോഴിയിറച്ചി വില്‍ക്കാന്‍ തീരുമാനമായത്. നഗരസഭയിലെ വില മാനന്തവാടിയിലെ ഗ്രാമീണ മേഖലകള്‍ക്കും ബാധകമാക്കിയതോടെ വെട്ടിലായത് 130നും കോഴിയിറച്ചി ലഭിച്ചിരുന്ന ഉപഭോക്താക്കളാണ്. നഗരസഭാ ഭരണം കയ്യാളുന്ന വരുടെ ബിനാമി പേരിലുള്ള കോഴിക്കടകളെ സഹായിക്കാനാണ് വില ഏകീകരണ ത്തിന്റെ പേരില്‍ കിലോയ്ക്ക് 130 ആക്കിയത്. തരുവണ പോലുള്ള സ്ഥലങ്ങളില്‍ ആഴ്ചകളായി 110 രൂപയ്ക്കാണ് കോഴിയിറച്ചി വില്‍ക്കുന്നത്. കോഴിയിറച്ചി വില്‍ക്കാന്‍ ലൈസന്‍സ് നല്‍കാന്‍ നഗരസഭ വിമുഖത കാണിക്കുന്നതായും പരാതിയുണ്ട്. 64 നും 70 നും ഫാമുകളില്‍ നിന്ന് വാങ്ങുന്ന കോഴികളാണ് 130 രൂപയ്ക്ക് വില്‍ക്കുന്നതെന്നും പരാതിയുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!