സംഗീതസല്ലാപം വാട്‌സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിയ സംഗീതോത്സവം ഓണസല്ലാപം സ്വരമാധുരിയുടെ വേറിട്ട അനുഭവമായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഗായകര്‍ സ്വരലയ താളങ്ങള്‍ കൊണ്ട് ഒത്തുചേരല്‍ ഉത്സവമാക്കി. നൂറിലധികം ഗായകരാണ് സംഗീതോത്സവത്തില്‍ പങ്കെടുത്തത്. കേരളത്തിലെ 14 ജില്ലകളില്‍ നിന്നും വിദേശത്ത് നിന്നും ഗായകര്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തി. ഓണഘോഷത്തിന്റെ ഭാഗമായി പൂക്കളവും ഓണസദ്യയും ഓണപ്പാട്ടുകളും നടത്തി. സംഗീതോത്സവം കുടുംബസംഗമവും പരിപാടിയുടെ ഭാഗമായി നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. സി.ഡി ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വര്‍ഗീസ് മുരിയന്‍കാവില്‍, ബെന്നി മാത്യു, ശ്രാവണ്‍ സിറിയക്, സി.പി. മാത്യു, ബാബു നമ്പുടാകം, സി.പി. വിന്‍സെന്റ്, ജോര്‍ജ് തട്ടാംപറമ്പില്‍, തോമസ് പാഴൂക്കാല, സിനി രാജന്‍, ബിന്ദു ബാബു, ജോബി കരോട്ടുകുന്നേല്‍, മാത്യു ഉണ്ണ്യാപ്പള്ളി, എം.കെ. സാജു, കാര്‍ത്തികേയന്‍,പി.ആര്‍. മണി, കെ.ആര്‍. ജയരാജ്, ജോസ് കണ്ടംതുരുത്തി, പി.ആര്‍. ഗിരീഷ്, ജയേഷ് ഗോപിനാഥ്, സി.പി. സജി തുടങ്ങിയവര്‍ സംസാരിച്ചു.