വി.എഫ്.പി.സി.കെ ഓണചന്ത ആരംഭിച്ചു
സംസ്ഥാന സര്‍ക്കാരിന്റേയും, വിഎഫ്പിസികെ യുടേയും നേതൃത്വത്തില്‍ മാനന്തവാടി തലശ്ശേരി റോഡില്‍ ഓണചന്ത ആരംഭിച്ചു. മാനന്തവാടി മുന്‍സിപ്പാലിറ്റി വികസനകാര്യ സ്റ്റാന്റസിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി ബിജു ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ വി ഹുസൈന്‍ ആദ്യ പച്ചക്കറിക്കിറ്റ് ഏറ്റ് വാങ്ങി.വിഎഫ്പിസികെ മാര്‍ക്കറ്റിംങ് മാനേജര്‍ പി അനൂപ്, എം.ജി ഷിനോജ്, എ.കെ റൈഷാദ്, ടി സുരേഷ്, ഷീജ പ്രദീപ് എന്നിവര്‍ സംസാരിച്ചു. ഓണചന്ത സെപ്തംബര്‍ 10 വരെ പ്രവര്‍ത്തിക്കും.