ഒരു കിലോ കോഴിയിറച്ചിക്ക് രണ്ടരക്കിലോ പച്ചക്കറിയും സൗജന്യം

0

ഓണത്തോടനുബന്ധിച്ച് തരുവണയില്‍ കോഴിയിറച്ചിക്ക് വന്‍ വില കുറവ്. ഒരു കിലോ കോഴിയിറച്ചി 110 രൂപാ വില നല്‍കി വാങ്ങിയാല്‍ രണ്ടരക്കിലോ പച്ചക്കറിയും സൗജന്യമായി നല്‍കും.ഈ മാസം 10 വരെയാണ് ഈ വിലയില്‍ വില്‍പ്പന . കഴിഞ്ഞ വര്‍ഷത്തെ പ്രളയകാലത്ത് ഒരു മാസത്തെ ചിക്കന്‍ കടയിലൂടെയുള്ള മുഴുവന്‍ വരുമാനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വകാര്യ കടയുടമ സംഭാവനയായി നല്‍കിയിരുന്നു.ജില്ലയിലെ മറ്റ് ദാഗങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ വിലയിലാണ് തരുവണയില്‍ കോഴിയിറച്ചി വില്‍പ്പന നടത്തി വരുന്നത്. നാല്‍പ്പത് രൂപയോളം വിലവരുന്ന വിവിധ പച്ചക്കറികളാണ് ഒരു കിലോ കോഴിയോടൊപ്പം നല്‍കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!