കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ ധൂര്‍ത്ത് പരസ്യവിചാരണ ചെയ്യുമെന്ന് എഫ്.ആര്‍.എഫ്
കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ ധൂര്‍ത്ത് ഉദ്യോഗസ്ഥരെ പരസ്യവിചാരണ ചെയ്യുമെന്ന് എഫ്.ആര്‍.എഫ്.സംസ്ഥാനം കാര്‍ഷിക കെടുതിയില്‍ വീര്‍പ്പ് മുട്ടുമ്പോള്‍ കോഴിക്കോട് വെച്ച് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ 60 ലക്ഷം രൂപ ചിലവഴിച്ച് ധൂര്‍ത്ത് നടത്തിയത് കര്‍ഷകവഞ്ചനയാണെന്നും അത്തരം ഉദ്യോഗസ്ഥരെ പരസ്യ വിചാരണക്ക് വിധേയമാക്കുമെന്നും എഫ്.ആര്‍.എഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട കര്‍ഷകര്‍ ഉദാരമതികളുടെ ഔദാര്യം കൊണ്ട് കിറ്റുകള്‍ വാങ്ങി കുടുംബം മുന്നോട്ടു കൊണ്ട് പോകുന്ന സാഹചര്യത്തില്‍ ഇക്കഴിഞ്ഞ ദിവസം കൃഷി വകുപ്പിലെ പ്യൂണ്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ കോഴിക്കോട് വെച്ച് സംഗമം നടത്തി 60 ലക്ഷം രൂപയാണ് പൊടിപൊടിച്ചത്.കൃഷികാരന്റെ നിരവധി ആനുകൂല്യങ്ങള്‍ ഇപ്പോഴും കടലാസില്‍ മാത്രം ഒതുക്കി ലക്ഷങ്ങള്‍ കര്‍ഷകന് നല്‍കാനുള്ള സമയത്താണ് ഒന്നിനും വേണ്ടിയല്ലാതെ 60 ലക്ഷത്തിലധികം രൂപ ചിലവഴിച്ചത് .ഇത് ഒരിക്കലും ന്യായികരിക്കാന്‍ സാധിക്കില്ല മാത്രവുമല്ല കര്‍ഷകന്റെ നട്ടെല്ലൊടിഞ്ഞ സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങള്‍ കര്‍ഷകനോടുള്ള വെല്ലുവിളിയായി മാത്രമെ കാണാന്‍ കഴിയുകയുള്ളു എന്നും അത്തരം സഹചര്യത്തില്‍ പരസ്യ വിചാരണ അല്ലാതെ മറ്റ് മര്‍ഗ്ഗങ്ങളില്ലെന്നും നേതാക്കള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ എഫ്.ആര്‍.എഫ് നേതാക്കളായ അഡ്വ: പി.ജെ.ജോര്‍ജ്, എ.എന്‍.മുകുന്ദന്‍,വിദ്യാധരന്‍ വൈദ്യര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.