അധ്യാപക ദിനാചരണവും ഓണാഘോഷവും സംഘടിപ്പിച്ചു
മുതിരേരി ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ അധ്യാപക ദിനാചരണവും ഓണാഘോഷവും സംഘടിപ്പിച്ചു. ചടങ്ങില്‍ അധ്യാപകരെയും, . പ്രളയത്തില്‍ ഭൂമി നഷ്ടപ്പെട്ട 4 കുടുംബങ്ങള്‍ക്ക് 5 സെന്റ് വീതം ഭൂമി നല്‍കാന്‍ തയ്യാറായ കാട്ടിമൂല ഊലിപ്പറമ്പില്‍ പൈലിയെയും ആദരിച്ചു.പൂക്കളം തീര്‍ക്കല്‍, കുട്ടികളുടെ കലാപരിപാടികള്‍, ഓണസദ്യ, എന്നിവയും ഉണ്ടായിരുന്നു. പരിപാടികള്‍ തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈമ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ എന്‍ജെ ഷജിത് അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റര്‍ രമേശന്‍ എഴോക്കാരന്‍, പിടിഎ പ്രസിഡന്റ് രാജന്‍, എംപിടിഎ പ്രസിഡന്റ് നിമിഷ, സൗമ്യ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.