ഓണം: ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നടപടിയുമായി നഗരസഭ
ഓണത്തിരക്ക് കാരണം മാനന്തവാടിയില്‍ ഗതാഗക്കുരുക്ക് ഒഴിവാക്കാന്‍ നടപടിയുമായി നഗരസഭ. ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് നഗരസഭാ അധ്യക്ഷന്‍ വി.ആര്‍. പ്രവീജിന്റെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. താത്കാലിക പരിഷ്‌ക്കാരം 10ാം തീയ്യതി വരെ.
പൂക്കള്‍, പച്ചക്കറികള്‍, വസ്ത്രങ്ങള്‍ എന്നിവയുടെ വില്‍പനയ്ക്കായി കോഴിക്കോട് റോഡിലെ പേ പാര്‍ക്കിങ് ഏരിയയിലെ സ്ഥലം ഉപയോഗപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. കോഴിക്കോട് റോഡ് ഒഴികെ മറ്റിടങ്ങളില്‍ നടപ്പാതയില്‍ കച്ചവടം പാടില്ല. ടൗണിലെ ഒഴിഞ്ഞു കിടക്കുന്ന സ്വകാര്യ സ്ഥലങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് താത്കാലിക അനുമതി നല്‍കാനും യോഗം തീരുമാനിച്ചു. ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ ട്രാഫിക്ക് പോലീസിനൊപ്പം എന്‍.സി.സി. കേഡറ്റുകളുടെ സേവനവും ലഭ്യമാക്കും. വ്യാപാര സംഘടനാ നേതാക്കള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.പത്താം തീയ്യതി വരെയാണ് താല്ക്കാലിക പരിഷ്‌ക്കാരം