അഭിമാന നേട്ടവുമായി വെള്ളമുണ്ട സ്വദേശിനി അനഘ.

0

നവോദയ ദേശീയ കായിക മേളയില്‍ തൈയ്‌ക്കോണ്ട മത്സരത്തില്‍ വെങ്കല മെഡല്‍ നേടി വെള്ളമുണ്ട സ്വദേശിനി.ലക്കിടി ജവഹര്‍ നവോദയ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയും വെള്ളമുണ്ട മംഗലശ്ശേരി ബിനു,ഷാജി ദമ്പതികളുടെ മകളുമായ അനഘയാണ് അഭിമാന നേട്ടം കൈവരിച്ചത്. ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ വച്ചായിരുന്നു മത്സരം. തൈയ്‌ക്കോണ്ട മത്സരത്തില്‍ ജില്ലാ സംസ്ഥാന തലങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ അനഘ നേടിയിട്ടുണ്ട്.ആശിഷ്,അശ്വിന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Leave A Reply

Your email address will not be published.

error: Content is protected !!