ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെയും പരിധിയില്‍ അടിയന്തരമായി മാറ്റി താമസിപ്പിക്കേണ്ടവരുടെ സമഗ്ര പട്ടിക രണ്ടു ദിവസത്തിനകം ജില്ലാ ഭരണകൂടത്തിന് സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ നിര്‍ദ്ദേശം നല്‍കി. പ്രളയ ബാധിത മേഖലകളില്‍ നിന്നും അടിയന്തരമായി മാറ്റിതാമസിപ്പിക്കേണ്ടവരുടെ വിവരങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാരുടെ സാന്നിധ്യത്തില്‍ ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം. പ്രളയബാധിതരെ പുനരധിവസിപ്പിക്കാനുള്ള ഭൂമി കണ്ടെത്തുന്നതിനുളള നടപടിയും ഉടന്‍ പൂര്‍ത്തീരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ കണ്ടെത്തുന്ന ഭൂമി വിദഗ്ധ സംഘം വാസയോഗ്യമാണെന്നു പരിശോധിച്ച് ഉറപ്പുവരുത്തും. ഭൂമി പണം നല്കി വാങ്ങുമ്പോള്‍ സുതാര്യത ഉറപ്പാക്കും. പഞ്ചായത്തുകള്‍ കണ്ടെത്തുന്ന ഭൂമി പ്രത്യേക സമിതി പരിശോധിച്ചതിനു ശേഷം മാത്രമാണ് തുക കൈമാറുകയെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ പേരെ ദുരന്ത ബാധിത മേഖലകളില്‍ നിന്നും മാറ്റിതാമസിപ്പിക്കേണ്ടി വരുമെന്ന വിദഗ്ധ സമിതി റിപോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിട്ടി യോഗം ചേര്‍ന്ന് തുടര്‍കാര്യങ്ങള്‍ തീരുമാനിക്കും. ജില്ലയില്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, നാഷണല്‍ ഇന്‍സ്റ്റ്യുട്ട് ഓഫ് ടെക്നോളജി എന്നിവരും അവസാനമായി ജിയോളജി-മണ്ണുസംരക്ഷണ വിദഗ്ധരുടെ സംഘവും ദുരന്തബാധിത മേഖലകളില്‍ പഠനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ പഞ്ചായത്തുതലത്തില്‍ ക്ലസ്റ്റര്‍ വില്ലേജുകളുടെ സാധ്യതകളും ജില്ലാ ഭരണകൂടം പരിഗണിക്കുന്നുണ്ട്. ദുരന്ത ബാധിതരായ എല്ലാവരെയും ശാശ്വതമായി പുനരധിവസിപ്പിക്കുകയാണ് ലക്ഷ്യം. സര്‍ക്കാര്‍ ധനസഹായ പദ്ധതികളുടെ മാനദണ്ഡങ്ങള്‍ക്കു പുറത്തായ കഷ്ടതയനുഭവിക്കുന്നവര്‍ക്കായിസ്പോണ്‍സര്‍ഷിപ്പിലൂടെ പുനരധിവാസം സാധ്യമാക്കും. സ്പോണ്‍സര്‍ഷിപ് സാധ്യത നഷ്ടപ്പെടാതിരിക്കാന്‍ സമയബന്ധിതമായി പുനരധിവാസത്തിനാവശ്യമായ മുഴുവന്‍ സ്ഥലവും ഉടന്‍ കണ്ടെത്തി നല്കാനാണ് നിര്‍ദേശം.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ഫിനാന്‍സ് ഓഫീസര്‍ എ.കെ ദിനേശന്‍, എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ മുഹമ്മദ് യൂസുഫ് എന്നിവര്‍ പങ്കെടുത്തു. വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ നിലവിലെ സാഹചര്യങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു. യോഗത്തില്‍ ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.