ഊര്‍ജ്ജിത പാല്‍ പരിശോധനാ യജ്ഞം തുടങ്ങി.

0

ക്ഷീര വികസന വകുപ്പ് വയനാട് ജില്ലയുടെ ആഭിമുഖ്യത്തിലുള്ള ഓണക്കാല ഊര്‍ജ്ജിത പാല്‍ പരിശോധന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ നിര്‍വ്വഹിച്ചു. കുന്നമ്പറ്റ ക്ഷീരോല്പാദക സഹകരണ സംഘം പ്രസിഡന്റ് ബി.പി.ബെന്നി അദ്ധ്യക്ഷത വഹിച്ചു. വകുപ്പിന്റെ ഓണക്കാല പാല്‍ പരിശോധന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ പി. അനിത, അസിസ്റ്റന്റ് ഡയറക്ടര്‍ എന്‍.രമേശ് എന്നിവര്‍ വിശദീകരിച്ചു. എസ്.സുചിത്ര കൃഷ്ണന്‍ യോഗത്തിന് കൃതജ്ഞത രേഖപ്പെടുത്തി.സെപ്തംബര്‍ 9 വരെ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി പാല്‍ ഗുണ നിലവാര പരിശോധന നടത്തുന്നതിനുള്ള സൗകര്യം രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ ലഭ്യമായിരിക്കുന്നതാണ്.

Leave A Reply

Your email address will not be published.

error: Content is protected !!