ഹൈസ്കൂള്‍ വിഭാഗം ശാസ്ത്രമേളയില്‍ വെള്ളമുണ്ടയ്ക്ക് കിരീടം
വെള്ളമുണ്ട : കണിയാരത്ത് വച്ച് നടന്ന മാനന്തവാടി ഉപജില്ല ശാസ്ത്രോല്‍സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം ശാസ്ത്രമേളയില്‍ വെള്ളമുണ്ട ഗവ. മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഓവര്‍ഓള്‍ കിരീടം നേടി . ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സുകൂള്‍ ചാമ്പ്യന്‍ പട്ടം തിരിച്ച് പിടിച്ചത്.
സയന്‍സ് ക്വിസ് മല്‍സരത്തില്‍ അഭിനവ് പി പ്രദീപും ടാലന്റ സെര്‍ച്ച് പരീക്ഷയില്‍ ദേവന കാര്‍ത്തികയും ഒന്നാം സ്ഥാനം നേടി. ശാസ്ത്ര മാഗസിന്‍ മല്‍സരത്തിലും സയന്‍സ് വര്‍ക്കിങ് മോഡലിലും ഒന്നാം സ്ഥാനവും സയന്‍സ് പ്രോജക്റ്റിനും ശാസ്ത്ര നാടകമല്‍സരത്തിലും രണ്ടാം സ്ഥാനവും സ്കൂളിലെ പ്രതിഭകള്‍ക്ക് ലഭിച്ചു .
സ്കൂളില്‍ ചേര്‍ന്ന അനുമോദന യോഗം പി ടി എ പ്രസിഡണ്ട് ശ്രീ :പ്രേം പ്രകാശ് ഉദ്ഘാടനം ചെയ്തു . സ്കൂള്‍ ഹെഡ് മിസ്റ്റ്രസ് ശ്രീമതി പി കെ സുധ അധ്യക്ഷത വഹിച്ചു . ശാസ്ത്ര അദ്ധ്യാപകരായ അബ്ദുല്‍ സലാം , പ്രസാദ് വി കെ ,സുഷമ കെ , സഫിയ കെ , ഉഷ കെ , ഫൗസിയ , ഷാഹിന , രേശ്മ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു . സീനിയര്‍ അസിസ്റ്റന്റ് ശുഭാമണി ടീച്ചര്‍ നന്ദി പ്രകാശിപ്പിച്ചു .