പ്രളയം തകര്‍ത്തവര്‍ക്ക് ആശ്വാസവുമായി ബാംഗ്ലൂര്‍ ചാപ്റ്റര്‍

0

പ്രളയം തകര്‍ത്തവര്‍ക്ക് സ്വാന്തനവുമായി വയനാട് ഗവ.എഞ്ചിനീയറിംഗ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ബാംഗ്ലൂര്‍ ചാപ്റ്റര്‍ രംഗത്തെത്തി. മാനന്തവാടി മണ്ഡലത്തിലെ പ്രളയം കൂടുതല്‍ ബാധിച്ച തൊണ്ടര്‍നാട് പഞ്ചായത്തിലെ എട്ടോളം നിര്‍ദ്ദന കുടുംബങ്ങള്‍ക്കാണ് കിടക്ക, കട്ടില്‍ തുടങ്ങിയവ ഈ സംഘടനയുടെ നേതൃത്വത്തില്‍ നല്‍കിയത്. അര ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് ഇവര്‍ വിതരണം ചെയ്തത്. ഇവര്‍ക്കായി കട്ടില്‍- കിടക്ക ഉള്‍പ്പെടെയുള്ളവര്‍ക്ക് ലാഭം ഈടാക്കാതെ നല്‍കി മാനന്തവാടി വുഡ്ലാന്റ് ഉടമ ടി.കെ അനില്‍കുമാറും മാതൃകയായി. പരിപാടി മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു.ബാംഗ്ലൂര്‍ അലുമിനി സെക്രട്ടറി അര്‍ജുന്‍ സുന്ദരേശന്‍, രഞ്ജിത്ത് കുമാര്‍, പ്രൊഫസര്‍ ഷബീര്‍ കെ.പി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!