ഓണം:ലഹരി വില്‍പ്പനക്കെതിരെ പരിശോധന ശക്തമാക്കും

0

ഓണാഘോഷത്തിന്റെ മറവില്‍ ജില്ലയില്‍ വ്യാജമദ്യം ലഹരി വസ്തു വില്‍പന മാഫിയകള്‍ പിടിമുറുക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്താന്‍ ജില്ലാ ഭരണകൂടം എക്സൈസ്-പൊലീസ് വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ഓണക്കാലത്ത് അയല്‍ സംസ്ഥാനത്ത് നിന്നും മറ്റും വ്യാജമദ്യത്തിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും കടത്ത് വര്‍ദ്ധിക്കാന്‍ സാധ്യതയുളള സാഹചര്യത്തിലാണ് നടപടി. ലഹരി വസ്തുക്കളുടെ വില്‍പ്പന എന്നിവ തടയുന്നതിനായി ജില്ലയിലുടനീളം എക്സൈസും പോലീസും റവന്യൂ അധികൃതരും സംയുക്തമായി പരിശോധനകള്‍ നടത്തും. ചെക്ക് പോസ്റ്റുകളിലും അതിര്‍ത്തി പ്രദേശങ്ങളിലും മുഴുവന്‍ സമയ പരിശോധനയും നടത്താനാണ് നിര്‍ദ്ദേശം. ഇതിനായി പ്രത്യേക ടീമിനെ നിയമിച്ചു. എക്സൈസ് വകുപ്പ് പരിശോധനക്കായി മുഴുവന്‍ സമയ കണ്‍ട്രോള്‍ റൂം തുടങ്ങിയിട്ടുണ്ട്.വ്യാജമദ്യത്തിന്റെ ഉത്പാദനവും വില്‍പ്പനയും കടത്തും സംബന്ധിച്ച് പൊതുജനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും വിവരങ്ങള്‍ നല്‍കാമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരാതികള്‍ ജില്ലാ കണ്‍ട്രോള്‍ റൂം (04936 248850), കല്‍പ്പറ്റ റേഞ്ച് ഓഫീസ് (04936 208230, 202219), മാനന്തവാടി(04935 244923, 240012),ബത്തേരി(04936 227227, 248190),മീനങ്ങാടി (04936 246180). ടോള്‍ ഫ്രീ നമ്പര്‍ 1800 425 2848 എന്നീ നമ്പറുകളില്‍ അറിയിക്കാം.

Leave A Reply

Your email address will not be published.

error: Content is protected !!