ബാണാസുര ഡാമിന്റെ ഒരു ഷട്ടര്‍ കൂടി പത്ത് സെന്റീമീറ്റര്‍ ഉയര്‍ത്തി.

0

ഇന്ന് 12 മണിയോടെയാണ് രണ്ടാമത്തെ ഷട്ടര്‍ 10 സെന്റീമീറ്റര്‍ ഉയര്‍ത്തിയത്.ഇതു മൂലം കരമാന്‍ തോടിലെ ജലനിരപ്പ് നിലവില്‍ ഉള്ളതിനേക്കാള്‍ 10 സെന്റീമീറ്റര്‍ മുതല്‍ 15 സെന്റീമീറ്റര്‍ വരെ ഉയരാന്‍ സാധ്യത ഉള്ളതായി അധികൃതര്‍ അറിയിച്ചു.രണ്ടാമത്തെ ഷട്ടര്‍ കൂടി തുറന്നതോടെ നീരൊഴുക്ക് സെക്കന്‍ഡില്‍ 8.5 കുബിക് മീറ്റര്‍ എന്നതില്‍ നിന്നു സെക്കന്‍ഡില്‍ 17 ക്യുബിക് മീറ്റര്‍ ആയി വര്‍ധിക്കുമെന്നാണ് കെഎസ്ഇബി അറിയിച്ചത്..പരിസരവാസികള്‍ പുഴയില്‍ ഇറങ്ങുവാന്‍ പാടില്ലെന്നും ,ഇരു കരകളിലും താമസക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!