മഹാഗണപതി ഹോമവും വിശേഷാല്‍ പൂജകളും നടന്നു.
വെള്ളമുണ്ട അയ്യപ്പ വിഷ്ണു ക്ഷേത്രത്തില്‍ മഹാഗണപതി ഹോമവും വിശേഷാല്‍ പൂജകളും നടന്നു. ക്ഷേത്ര മേല്‍ശാന്തി ശ്രീധരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. രവീന്ദ്രന്‍ നമ്പൂതിരി, ശ്രീരാജ് നമ്പൂതിരി, പ്രകാശ് നമ്പൂതിരി എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കാളികളായി. ക്ഷേത്രം പ്രസിഡണ്ട് പി മോഹനന്‍, സെക്രട്ടറി കെ കെ ഗോപാലകൃഷ്ണന്‍ നായര്‍. രാധാകൃഷ്ണന്‍, ബാലകൃഷ്ണന്‍. തുടങ്ങിയവര്‍ നേതൃത്വം നല്‍കി.