ക്യാമ്പുകളില്‍ രണ്ടായിരത്തോളം പേര്‍ക്ക് ചിക്കന്‍ ബിരിയാണി
പെരുന്നാള്‍ ദിനത്തില്‍ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ചിക്കന്‍ ബിരിയാണി വെച്ച് നല്‍കി മാനന്തവാടി ചാരിറ്റി സന്നദ്ധ പ്രവര്‍ത്തകര്‍.പെരുന്നാള്‍ ആഘോഷിക്കുന്നവര്‍ക്കൊപ്പം ക്യാമ്പില്‍ കഴിയുന്നവര്‍ക്കും പെരുന്നാള്‍ ഭക്ഷണം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മാനന്തവാടികൈതാങ്ങ് എന്ന പേരില്‍ ബിരിയാണി വെച്ച് നല്‍കിയത്.മാനന്തവാടി വില്ലേജിലെ വിവിധ ക്യാമ്പുകളില്‍ രണ്ടായിരത്തോളം ആളുകള്‍ക്കാണ് ബിരിയാണി നല്‍കിയത്.