പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ െ്രെപമറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് കേരള സ്‌കൂള്‍ ഓഫ് ടീച്ചേഴ്‌സ് ഫ്രണ്ട് വയനാട് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവിശ്യപ്പെട്ടു.നിലവില്‍ അക്കാദമിക രംഗത്തെ മികവായി കണക്കാക്കുന്നത് എസ്എസ്എല്‍സി ,ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലെ വിജയശതമാനവും ,ഗ്രേഡുകളും മറ്റുമാണ്.ഇതിനായി കുട്ടികള്‍ക്ക് പ്രത്യക പരിശീലനവും നല്കുന്നുണ്ടെന്നും അത് പോലെ ചെറിയ ക്ലാസ്സുകളില്‍ തന്നെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യക പരിഗണന നല്‍കേണ്ടതാണെന്നും ഭാരവാഹികള്‍ പറഞ്ഞു.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കെഎസ്ടിഎഫ് സംസ്ഥാന കമ്മിറ്റി സങ്കടിപ്പിക്കുന്ന പൊതുവിദ്യാഭ്യാസ ജാഥക്ക് ഒക്ടോബര് 20ന്
ജില്ലയില്‍ വിവിധ ഇടങ്ങളില്‍ സ്വീകരണം നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.