ഫീസടച്ചില്ലെന്ന കാരണത്താല്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെ പുറത്ത് നിര്‍ത്തി ഒരു സ്വകാര്യ സ്‌കൂള്‍ അധികൃതരുടെ ക്രൂരത. പരീക്ഷ എഴുതിപ്പിക്കാതെ പുറത്ത് നിര്‍ത്തിയത് ഇരുപതോളം കുട്ടികളെ. മൂന്ന് സെമസ്റ്ററുകളായാണ് ഒരു അദ്ധ്യയന വര്‍ഷത്തില്‍ സ്വകാര്യ സ്‌കൂളില്‍ ഫീസ് അടയ്ക്കേണ്ടത്. അതിനുള്ള സാവകാശവും രക്ഷിതാക്കള്‍ക്ക് സ്‌കൂള്‍ അധികൃതര്‍ നല്‍കാറുണ്ട് എന്നാല്‍ ഇത്തവണ സ്‌കൂള്‍ തുറന്ന് രണ്ട് മാസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ തന്നെ പരീക്ഷ നടത്തുകയും ഫീസ് അടച്ചില്ല എന്ന കാരണത്താലാണ് കുട്ടികളെ പുറത്ത് നിര്‍ത്തുകയും മാനസികമായി വേദനിപ്പിക്കു യുമാണ് സ്‌കൂള്‍ അധികൃതര്‍ ചെയ്തത്.ഫീസ് അടയ്ക്കേണ്ട തിയതിയെ കുറിച്ച് രക്ഷിതാക്കള്‍ക്ക് ഒരു വിധത്തിലുള്ള അറിയിപ്പും സ്‌കൂള്‍ അധികൃതര്‍ നല്‍കിയില്ല. ഏഴുവയസ്സ് മാത്രം പ്രായമുള്ള മുപ്പതോളം കുട്ടികളെ ഫീസ് അടച്ചില്ലെന്ന കാരണം പറഞ്ഞ് പരീക്ഷ എഴുതാന്‍ അനുവദിക്കാതെ മാനസികമായി പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. വിഷയത്തില്‍ ചൈല്‍ഡ് ലൈനും ബാലാവകാശ കമ്മീഷനും രക്ഷിതാവ് പരാതി നല്‍കിയിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതരുടെ പ്രതികരണം തേടിയപ്പോള്‍ പ്രതികരിക്കാന്‍ താല്‍പ്പര്യമില്ലെന്നാണ് അവര്‍ ധാഷ്ട്യത്തോടെ വ്യക്തമാക്കിയത്. കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് എന്ന അവകാശവാദം മാനേജ്‌മെന്റ് ഉയര്‍ത്തുമ്പോഴും കുരുന്നു കുട്ടികളെ മാനസികമായി മുറിവേല്‍പ്പിക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നത്
Sign in
Sign in
Recover your password.
A password will be e-mailed to you.