റീത്ത് വെച്ച് പ്രതിഷേധിച്ചു
കോറോം കാനറാ ബാങ്ക് എ.ടി.എം അടഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍. എടിഎംതുറന്ന് പ്രവര്‍ത്തിക്കാത്തതില്‍ വ്യാപാരികള്‍ എ.ടി.എമ്മിനു മുന്നില്‍ റീത്ത് വെച്ച് പ്രതിഷേധിച്ചു.നിരവധി പരാതികള്‍ നല്‍കിയിട്ടും നടപടികള്‍ എടുക്കാത്തതിനെ തുടര്‍ന്നാണ് വ്യപാരികള്‍ റീത്ത്് വെച്ചത്.വ്യാപാരി വ്യവസായി ഏകോപന സമിതി കോറോം യൂണിറ്റി ജനറല്‍ സെക്രട്ടറി വി ഹാരിസ് , ജാഫര്‍ ജലീല്‍, സിബി ജെയിംസ് എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.