41 ഭൂരഹിത കുടുംബങ്ങള്‍ക്ക് ഭൂ രേഖകള്‍ വിതരണം ചെയ്തു

0

പുല്‍പ്പള്ളി പാളക്കൊല്ലി കോട്ട്മുരട്ട് കോളനികളിലെ 41 ഭൂരഹിത കുടുംബങ്ങള്‍ക്ക് ഭൂ രേഖകള്‍ വിതരണം ചെയ്തു. പഞ്ചായത്ത് ഹാളില്‍ ഭൂരേഖ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദുപ്രകാശ് നിര്‍വ്വഹിച്ചു. പാളക്കൊല്ലി കോളനിയിലെ 35 കുടുംബങ്ങള്‍ക്കും, കോട്ട്മുരട്ട് കോളനിയിലെ 6 കുടുംബങ്ങള്‍ക്കുമാണ് ഭൂരേഖകള്‍ നല്‍കിയത്. സബ്കളക്ടര്‍ എന്‍എസ്‌കെ ഉമേഷ് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡണ്ട് കെജെ പോള്‍ അധ്യക്ഷനായിരുന്നു. ഗ്രമപഞ്ചായത്ത് അംഗങ്ങളായ സിന്ധുബാബു, അനില്‍മോന്‍ അജിത്ത് കുമാര്‍,ശോഭനപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!