മൂപ്പൈനാട് വില്ലേജ് ഓഫീസ് ഉപരോധിച്ചു

0

മൂപ്പൈനാട് വില്ലേജിലെ കടച്ചികുന്ന്,നീലിമല പ്രദേശങ്ങളിലെ കൈവശക്കാര്‍ക്ക് കൈവശ സര്‍ട്ടിഫിക്കറ്റ് നല്‍കുക,എച്ച്.എം.എല്ലുമായി ബന്ധപ്പെട്ട ഭൂമിയെന്ന കാരണത്താല്‍ നികുതി സ്വീകരിക്കാത്ത റിപ്പണ്‍ നെടുങ്കരണ ,അരപ്പറ്റ പ്രദേശങ്ങളിലെ കൈവശ ഭൂമികള്‍ക്ക് നികുതി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സിപിഐഎം മൂപ്പൈനാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു. ജില്ലാ കമ്മിറ്റി അംഗം വിപി ശങ്കരന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. കെ ശിവാനന്ദന്‍ അധ്യക്ഷനായിരുന്നു.കാലത്ത് 10 മണിക്ക് ആരംഭിച്ച ഉപരോധം 2 മണിക്ക് കളക്ട്രേറ്റില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് അവസാനിപ്പിച്ചു. ജോയിന്റ് വെരിഫിക്കേഷന്‍ കഴിഞ്ഞവര്‍ക്ക് കൈവശ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ റവന്യൂ വനം ഉദ്യോഗസ്ഥരും എംഎല്‍എയും കളക്ടറുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായി. സ്ത്രീകളടക്കം നിരവധി പേര്‍ സമരത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!