ഇടതു ബോധം

0

ഇടതുപക്ഷ പ്രസ്ഥാനം ഒരു ബോധമാണ് എന്ന് എതിരാളികളെ ബോധ്യപ്പെടുത്തിയ തിരഞ്ഞെടുപ്പാണ് തവിഞ്ഞാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍. വിജയികളെ അനുമോദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബാങ്കില്‍ അട്ടിമറി വിജയം പ്രതീക്ഷിച്ച യു.ഡി.എഫ്, ബി.ജെ.പി.മുന്നണികള്‍ക് കനത്ത പ്രഹരം നല്‍കിയതുമായിരുന്നു എല്‍.ഡി.എഫ്.വിജയമെന്നും ഗഗാറിന്‍.

ആരുടെയെങ്കിലും ഇച്ഛക്കനുസരിച്ച് നീങ്ങുന്നതല്ലെന്നും കൃത്യമായ രാഷ്ട്രീയ ബോധത്തിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തന രീതിയെന്നും ഗഗാറിന്‍ പറഞ്ഞു.ബാങ്ക് ജീവനക്കാരന്റെ മരണം സി.പി.എം.നെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തില്‍ അട്ടിമറി വിജയം പ്രതീക്ഷിച്ച യു.ഡി.എഫ്, ബി.ജെ.പി.ക്കും കനത്ത പ്രഹരം നല്‍കിയതായിരുന്നു എല്‍.എ ഡി.എഫ് വിജയം.യു.ഡി.എഫിന് 200 ല്‍ കൂടതല്‍ വോട്ട് ലഭിച്ചപ്പോള്‍ ബി.ജെ.പി.ക്കാവട്ടെ നൂറ് പോലും തികക്കാന്‍ കഴിഞ്ഞില്ല. സി.പി.എം ഇത്തവണ ഒരു വനിതാ സീറ്റ് ഘടകകക്ഷിയായ സി.പി.ഐ.ക്ക് നല്‍കുകയും ചെയ്തു. ജീവനക്കാരന്റെ മരണം സി.പി.എം നെ തല്ക്കാലത്തേക്ക് പ്രതിസന്ധിയിലാക്കിയിരുന്നെങ്കിലും 80 മുതല്‍ തുടര്‍ന്ന് വന്ന ബാങ്ക് ഭരണം അരക്കിട്ട് ഉറപ്പിക്കുന്ന വിജയമാണ് ഇത്തവണ എല്‍.ഡി.എഫ് നേടിയ വിജയം

Leave A Reply

Your email address will not be published.

error: Content is protected !!