റോഡുകളുടെ നവീകരണ പ്രവര്‍ത്തികള്‍ നവംബര്‍ 1 ന് ആരംഭിക്കും – ഒ ആര്‍ കേളു എം എല്‍ എ

0

മാനന്തവാടി> നിയോജകമണ്ഡലത്തിലെ റോഡുകളുടെ നവീകരണ പ്രവര്‍ത്തികള്‍ നവംബര്‍ 1 ന് ആരംഭിക്കുമെന്ന് ഒ ആര്‍ കേളു എം എല്‍ എ പറഞ്ഞു. കൂനാര്‍വയല്‍ റെസിഡന്‍ഷ്യല്‍ അസോസിയേഷന്‍ കുടുബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ഇ സി മാത്യു അധ്യക്ഷനായിരുന്നു. മാനന്തവാടി നഗസഭാധ്യക്ഷന്‍ വി ആര്‍ പ്രവീജ് മുഖ്യപ്രഭാഷണം നടത്തി.പ്രദേശത്തെ മുതിര്‍ന്ന കര്‍ഷകാനായ തോമസ്‌ ഇരുമലയെ ഒ ആര്‍ കേളു എം എല്‍ എ ആദരിച്ചു. എം റെജീഷ്, പി വി എസ് മൂസ,റഷീദ് പടയന്‍, ജനപ്രതിനിധികളായ പി ടി ബിജു, ശാരദാ സജീവന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!