മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറി ആയുര്‍വേദ വകുപ്പ്, ആയുഷ് ഗ്രാമം പദ്ധതി,ആരോഗ്യ വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. വാര്‍ഡംഗം. വി എസ് കെ തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് കെ കെ ചന്ദ്രശേഖരന്‍ അധ്യക്ഷനായിരുന്നു. ഡോക്ടര്‍മാരായ എബി അലക്‌സ്, സിജോ കുര്യാക്കോസ്, വെള്ളമുണ്ട പിഎച്ച്‌സി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍. രാജേഷ്, ജെ എച്ച് ഐ ജോബി,അമ്പിളി മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആയുര്‍വേദ മരുന്ന് വിതരണവും നടന്നു