ചെസ്സ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
വെള്ളമുണ്ട ഡബ്ല്യുഎംഒ ഇംഗ്ലീഷ് അക്കാദമിയില്‍ സിബിഎഇ സഹോദയ ജില്ലാതല ചെസ്സ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. സബ്കളക്ടര്‍ എന്‍ എസ് കെ ഉമേഷ് ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. സഹോദയ പ്രസിഡണ്ട് സീറ്റ ജോസ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആയിഷ തപസ്സ്, മായന്‍ മണിമ , ഇബ്രാഹിം മണിമ, സന്തോഷ് വി ആര്‍, എം ശശി മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയിലെ 24 സിബിഎസ്ഇ സ്‌കൂളുകളില്‍ നിന്നായി 64 വിദ്യാര്‍ഥികള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു.