വിദ്യാര്‍ത്ഥികളെ ആദരിച്ചു
വെള്ളമുണ്ട ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ജനറല്‍ ബോഡി യോഗവും മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളെ ആദരിക്കല്‍ ചടങ്ങും നടത്തി. എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും, വിവിധ മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ത്ഥികളെയും ആദരിച്ചു.വായന മത്സരത്തില്‍ വിജയികളായ രക്ഷിതാക്കള്‍ക്കുള്ള ട്രോഫികളും വിതരണം ചെയ്തു.വാര്‍ഡ് അംഗം വി എസ് കെ തങ്ങള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍. ഹെഡ്മാസ്റ്റര്‍ സുരേഷ് കുമാര്‍, പിടിഎ പ്രസിഡണ്ട് നൗഷാദ് കോയ, റഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു. നൗഷാദ് കോയ പ്രസിഡണ്ടായും, അഷറഫ് മണിമ വൈസ് പ്രസിഡണ്ടായും പുതിയ പിടിഎ കമ്മിറ്റി രൂപീകരിച്ചു