വാഹനാപകടം;ഇരുചക്ര യാത്രികനും കാല്‍നടയാത്രക്കാരനും മരണപ്പെട്ടു.

0

ബത്തേരി താളൂര്‍ റോഡില്‍ അമ്മായിപ്പാലത്തുവച്ച് ഇന്നലെ രാത്രി 10 മണിയോടെ ഉണ്ടായ വാഹനാപകടത്തില്‍ ഇരുചക്രവാഹനം ഇടിച്ച് കാല്‍നടയാത്രക്കാരനും, ബൈക്ക് യാത്രികനും മരിച്ചു. എരുമാട് കൊച്ചു കുടിയില്‍ അമല്‍ സ്റ്റീഫന്‍ (22), ആസ്സാം സ്വദേശി സാമ്പ്രിക്കല്‍ ഇസ് ലാം (26) എന്നിവരാണ് മരിച്ചത്. ബത്തേരിയില്‍ നിന്നും എരുമാടിന് പോകുകയായിരുന്ന അമല്‍ സ്റ്റീഫന്‍ സഞ്ചരിച്ച ബൈക്ക് റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്ന സാബ്രിക്കല്‍ ഇസ് ലാമുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇരുവരെയും ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലാണ്.

Leave A Reply

Your email address will not be published.

error: Content is protected !!