കെട്ടിട ശിലാസ്ഥാപനവും എന്‍ഡോവ്‌മെന്റ് വിതരണവും നടത്തി
തരുവണ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിനായി 35 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിക്കുന്ന സയന്‍സ് ലാബ് കെട്ടിടത്തിന്റെ ശിലാസ്ഥാപനവും വിവിധ പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കി വിദ്യാര്‍ത്ഥികളെ അനുമോദിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു.കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഒ.ആര്‍ കേളു എംഎല്‍എ നിര്‍വ്വഹിച്ചു.ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ അദ്ധ്യക്ഷയായിരുന്നു.പഞ്ചായത്ത് പ്രസിഡന്റ് പി.തങ്കമണി,ബ്ലോക്ക് മെമ്പര്‍ കെകെസി മൈമൂന,വാര്‍ഡംഗങ്ങളായ കെ.ജോണി,കെ.ഇബ്രാഹിം ഹാജി,ഇ.വി സിദ്ദീഖ്,സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം കെ.റഫീഖ്,പിടിഎ പ്രസിഡന്റ് കെ.സി ആലി,സ്റ്റാഫ് സെക്രട്ടറി മുഹമ്മദലി തുടങ്ങിയവര്‍ സംസാരിച്ചു.