ലോറി ഇടിച്ച് ഗുരുതരമായി പരിക്കേറ്റ ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് വനത്തിനുള്ളില്‍ ആനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തിയത്. മുത്തങ്ങ റെയിഞ്ചില്‍ കൗണ്ടന്‍മൂല വനമേഖലയിലാണ് 25 വയസ്സുള്ള പിടിയാനയെ ചരിഞ്ഞനിലയില്‍ ആനയെ നീരീക്ഷിക്കാനായി പോയ വനപാലകര്‍ കണ്ടെത്തിയത്.ലോറിയിടിച്ച് വാരിയെല്ലിനും മുന്‍കാലിനും സാരമായി പരിക്കേറ്റ ആന പരിക്കിനെ അതിജീവിക്കാനുള്ള സാധ്യത കുറവാണന്ന് ആനയ്ക്ക് പ്രാഥമിക ചികില്‍സ നല്‍കിയ ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ അരുണ്‍ സക്കറിയ ബുധനാഴ്ച തന്നെ വ്യക്തമാക്കിയിരുന്നു.ആനയെ ലോറിയിടിക്കുകയും ചികില്‍സ നല്‍കിയിട്ടും ചരിഞ്ഞ സാഹചര്യത്തില്‍ ദേശീയപാതയില്‍ പട്രോളിംഗ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.വൈകിട്ട് ആറ് മണിമുതല്‍ രാത്രി 9 മണിവരെ പട്രോളിംഗ് നടത്താനാണ് തിരുമാനിച്ചിരിക്കുന്നതെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ അന്നുതന്നെ അറസ്റ്റിലായ ലോറി ഡ്രൈവര്‍ ബാലുശ്ശേരി സ്വദേശി സമീജ്(26)നെ ബുധനാഴ്ച ബത്തേരി കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരുന്നു. ലോറിയും വനംവകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.