മീനങ്ങാടിയിലെ ഹോട്ടല്‍ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നും ബൈക്ക് മോഷ്ടിച്ച് സംഭവത്തില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.അത്തിനിലം പള്ളിയാലില്‍ ഷാഫി മുഹമ്മദ്(23),അത്തിനിലം നെല്ലിച്ചുവട് പള്ളിക്കുളങ്ങര അമല്‍ജിത്ത്(20) എന്നിവരെയാണ് മീനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി. ഈ മാസം ഒന്നിനാണ് മീനങ്ങാടിയിലെ ഒരു ഹോട്ടലിന്റെ വാഹനപാര്‍ക്കിംഗ് ഏരിയയില്‍ നിന്നും പള്‍സര്‍ ബൈക്ക് ഇരുവരും ചേര്‍ന്ന് മോഷ്ടിച്ചത്. സംഭവത്തില്‍ വാഹനത്തിന്റെ ഉടമ പൊലീസില്‍ പരാതി നല്‍കിയിരുന്നു.കേസ് പൊലീസ് അന്വേഷിക്കുന്നതിനിടെ പ്രതികളിലൊരാളായ ഷാഫി ബൈക്ക് വില്‍ക്കാനുണ്ടന്നറിയിച്ച് ബൈക്ക് ഉടമയുടെ സുഹൃത്തിന്റെ അടുക്കല്‍ എത്തി. തുടര്‍ന്ന് ഇരുവരും ഷാഫിയുടെ വീട്ടിലെത്തിയപ്പോഴാണ് തന്റെ ബൈക്കാണന്ന് ഉടമ തിരിച്ചറിഞ്ഞത്.ഇവരെ കോടതി റിമാന്റ് ചെയ്തു. ഇക്കാര്യം ഉടമ പൊലീസിനെ അറിയിക്കുകയും പ്രതികളെ മീനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. അന്വേഷണത്തിന് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷരീഫ്, എസ് ഐ പ്രേംദേവാസ്, എ എസ് ഐമാരായ സാബു, ഷാജഹാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.