വിവാദങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കുമിടയില്‍ ബത്തേരി പ്രാഥമികസഹകരണ ബാങ്കില്‍ ഈ മാസം 21ന് തിരഞ്ഞെടുപ്പ്. സിപിഎം നേതൃത്വം നല്‍കുന്ന കര്‍ഷക സഹകരണമുന്നണിയും, യുഡിഎഫ് നേതൃത്വം നല്‍കുന്ന ജനാധിപത്യ മുന്നണിയും തമ്മിലാണ് പോരാട്ടം.നിലവില്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയുടെ നിയന്ത്രണത്തിലാണ് ബാങ്ക്.13 അംഗഭരണസമിതിയിലേക്ക് സി പി എം നേതൃത്വം നല്‍കുന്ന കര്‍ഷക സഹകരണ മുന്നണിയും,യു ഡി എഫ് നേതൃത്വം നല്‍കുന്ന ജനാധിപത്യ മുന്നണിയുമാണ് മല്‍സര രംഗത്തുള്ളത്.വായ്പ വിഭാഗം 8, വനിത 3, എസ് എസി-എസ് റ്റി 1, നിക്ഷേപ വിഭാഗം 1 എന്നിങ്ങനെയാണ് മല്‍സരം. പത്രികാസമര്‍പ്പണം കഴിഞ്ഞദിവസം പൂര്‍ത്തിയായി. ഇന്ന് സൂക്ഷ്മ പരിശോധന നടത്തി. നിരവധി കേസ്സുകള്‍ കോടതിയില്‍ നില്‍ക്കുന്ന ബാങ്കില്‍ വോട്ടര്‍മാരെ ചേര്‍ത്തതുമായി ബന്ധപ്പെട്ട് ഇരുഭാഗവും കോടതിയെ സമീപിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി സിപിഎം ഭരിച്ചിരുന്ന ബാങ്ക് അഞ്ച് വര്‍ഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ യു ഡി എഫ് പിടിച്ചെടുക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും സാക്ഷിയായ ബാങ്ക് നിലവില്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിനുകീഴിലാണ്
Sign in
Sign in
Recover your password.
A password will be e-mailed to you.