മധുര മിഠായിക്കു പകരം മാതളതൈ പിറന്നാള്‍ സമ്മാനം

0

സൗഹൃദത്തിന്റെ ചില്ലകള്‍ പടര്‍ത്തിയും സ്‌നേഹത്തിന്റെ വേരുകള്‍ ആഴ്്ത്തിയും അമല്‍ ജോര്‍ജ്ജ് ക്രിസ്റ്റിയുടെ വേറിട്ട ജന്മദിനാഘോഷം.ബത്തേരി അസംപ്ഷന്‍ യു പി സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ഥിയാണ് അമല്‍. സഹപാഠികള്‍ക്കും കൂട്ടുകാര്‍ക്കും അധ്യാപകര്‍ക്കും മാതള തൈകള്‍ വിതരണം ചെയ്താണ് അമല്‍ പതിനൊന്നാം ജന്മദിനം ആഘോഷിച്ചത്.അസംപ്ഷന്‍ എ യു പി സ്‌കൂളില്‍ ആറ് എയില്‍ പഠിക്കുന്ന അമല്‍ തന്റെ കൂട്ടുകാര്‍ക്കും അധ്യാപകര്‍ക്കും മധുരമൂറുന്ന പഴങ്ങളുണ്ടാവുന്ന മാതളതൈകളാണ് വിതരണം ചെയ്ത് പ്രകൃതിക്കൊപ്പം നിന്നത്.എല്ലാവരും കേക്ക് മുറിച്ചും മിഠായികള്‍ വിതരണം ചെയ്തു ജന്മദിനങ്ങള്‍ ആഘോഷിക്കുമ്പോഴാണ് അമ്മായിപ്പാലം ചെറുതോട്ടില്‍ റ്റിജിയുടെയും ഷീനയുടെയും മകന്‍ അമല്‍ ജോര്‍ജ്ജ് ക്രിസ്റ്റി പരിസ്ഥിതി സൗഹാര്‍ദ്ധമായി ജന്മദിനം ആഘോഷിച്ചത്. അസംപ്ഷന്‍ എ യു പി സ്‌കൂളില്‍ ആറ് എയില്‍ പഠിക്കുന്ന അമല്‍ തന്റെ കൂട്ടുകാര്‍ക്കും അധ്യാപകര്‍ക്കും മധുരമൂറുന്ന പഴങ്ങളുണ്ടാവുന്ന മാതളതൈകളാണ് വിതരണം ചെയ്ത് പ്രകൃതിക്കൊപ്പം നിന്നത്. ജന്മനദിനങ്ങളില്‍ മിഠായികള്‍ നുണഞ്ഞ് പ്ലാസ്റ്റിക് വലിച്ചെറിയുമ്പോള്‍ അത് പ്രകൃതിക്ക് ഉണ്ടാക്കുന്ന ദോഷം ഈ കുഞ്ഞുമനസ്സ് മനസ്സിലാക്കിയാണ് ഇത്തവണ തൈവിതരണത്തിലേക്ക് തിരിഞ്ഞത്. അതുകൊണ്ടുതന്നെ ഈ തൈകള്‍ തന്റെ സുഹൃത്തക്കളുടെയും അധ്യാപകരുടെയും വീട്ടുമുറ്റത്തും പറമ്പിലുമായി നട്ട് വളരുമ്പോള്‍ സൗഹൃദത്തിന്റെ ഇഴകള്‍ ഊട്ടിഉറപ്പിക്കുന്നതിനൊപ്പം പരിസ്ഥിതിയുമായുള്ള ബന്ധം വേരുപിടിക്കുകയും ചെയ്യുമെന്ന സന്ദേശമാണ് ജോയല്‍ തന്റെ ജന്മദിനത്തിലൂടെ എല്ലാവര്‍ക്കും പകര്‍ന്നു നല്‍കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!