ഓവുചാല്‍ തടസപ്പെടും മഴയില്‍ റോഡ് തോടാകും

0

മഴക്കാലമായാല്‍ വെള്ളമുണ്ട പുളിഞ്ഞാല്‍ റോഡില്‍ തോണി ഇറക്കേണ്ട അവസ്ഥ. റോഡില്‍ ഓവുചാല്‍ ഇല്ലാത്തതാണ് വെള്ളം കെട്ടി നില്‍ക്കാന്‍ കാരണം. വര്‍ഷങ്ങളായി നാട്ടുകാര്‍ അനുഭവിക്കുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാന്‍ അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.വെള്ളമുണ്ട പടിഞ്ഞാറത്തറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും പടിഞ്ഞാറത്തറ ഡാമിലേക്ക് സഞ്ചാരികള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്നതുമായ റോഡാണ് വെള്ളമുണ്ട പുളിഞ്ഞാല്‍ പടിഞ്ഞാറത്തറ റോഡ് .ഈ റോഡില്‍ വെള്ളമുണ്ട താഴെ അങ്ങാടി ഭാഗത്താണ് മഴക്കാലമായാല്‍ റോഡ് തോടായി മാറുന്നത്. ഓവുചാല്‍ മൂടി പോയതാണ് ഈ പ്രശ്‌നത്തിന്കാരണം. സ്‌കൂളിലേ ക്കും മദ്‌റസകളിലേക്കും പോകുന്ന വിദ്യാര്‍ത്ഥികളടക്കമുള്ള കാല്‍നടയാത്രക്കാര്‍ക്ക് വാഹനങ്ങള്‍ വന്നാല്‍ ഒന്ന് മാറി നില്‍ക്കാന്‍ പോലും സ്ഥലം ഇവിടെയില്ല. വര്‍ഷങ്ങളായി നാട്ടുകാര്‍ ഈ ആവശ്യമുന്നയിച്ച് അധികൃതരെ സമീപി ക്കുന്നുണ്ട.് എങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ശക്തമായ മഴ പെയ്താല്‍ 50 മീറ്ററോളം ഭാഗം പൂര്‍ണമായും വെള്ളം കയറുന്ന അവസ്ഥയിലാണ്. മണ്ണു നിറഞ്ഞ ഓവുചാല്‍ വൃത്തിയാക്കി വെള്ളം ഒഴുകിപ്പോകാന്‍ സൗകര്യമൊരുക്കിയാല്‍ തീരുന്ന പ്രശ്‌നം മാത്രമേ ഇവിടെയുള്ളൂ. എന്നാല്‍ അധികൃതര്‍ പരാതി വന്നാല്‍ വന്നു നോക്കി പോവുകയല്ലാതെ പ്രശ്‌നപരിഹാരം ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്

Leave A Reply

Your email address will not be published.

error: Content is protected !!