ഫെറ്റോ കളക്ട്രേറ്റിനു മുന്നില്‍ കൂട്ടധര്‍ണ്ണ നടത്തി

0

ഫെഡറേഷന്‍ ഓഫ് എംബ്ലോയിസ് & ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍ (ഫെറ്റോ) കളക്ട്രേറ്റിനു മുന്നില്‍ കൂട്ടധര്‍ണ്ണ നടത്തി. എന്‍.ജി.ഒ സംഘ് സംസ്ഥാന സെക്രട്ടറി എം.ആര്‍ അജിത് കുമാര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. പതിനൊന്നാം ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പിലാക്കുക,സര്‍ക്കാര്‍ വിഹിതം കൂടി ഉള്‍പ്പെടുത്തി മെഡിക്കല്‍ ഇന്‍ഷൂറന്‍സ് നടപ്പിലാക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, പഞ്ചിങിന് ഏകീകൃത നയം നടപ്പിലാക്കുക, സര്‍ക്കാര്‍ ആഫീസുകളില്‍ പഞ്ചദിനവാരം നടപ്പിലാക്കുക, കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്തുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളത്തിലെ മുഴുവന്‍ ജില്ലാ കേന്ദ്രങ്ങളിലും ഫൈറ്റോ ഇന്ന് കൂട്ടധര്‍ണ്ണ സംഘടിപ്പിട്ടു. ജില്ലാ നേതാക്കളായ എന്‍.മണി മാസ്റ്റര്‍, കെ .ഹരിദാസന്‍, സി.പി വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!