കമ്പളക്കാട് വാഹനാപകടം ഡ്രൈവറും ക്ലീനറും അദ്ഭുതകരമായി രക്ഷപ്പെട്ടു.
മാനന്തവാടി കൽപ്പറ്റ റൂട്ടിൽ കമ്പളക്കാട് ടൗണിൽ ചരക്ക് കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ചു. ലോറിയുടെ ഡ്രൈവറും ക്ലീനറും അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്. ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്ന് കരുതുന്നു.കർണാടക സ്വദേശി നാസർ ആയിരുന്നു ലോറി ഓടിച്ചിരുന്നത്, അപകടത്തിൽ നാല് വൈദ്യുത പോസ്റ്റുകൾ തകർന്നിട്ടുണ്ട്. കമ്പളക്കാട് പൊലീസ് സ്ഥലത്തെത്തി.റോഡിനരികിലായി അപകടം നടന്നതിനാൽ ഗതാഗത തടസ്സമുണ്ടായില്ല. ഈ ഭാഗത്ത് വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടിരിക്കുകയാണ്.