പനമരം ഗ്രാമപഞ്ചായത്തിലെ കേരളോത്സവം ഒക്ടോബര്‍ 14 മുതല്‍ 19 വരെ

0

പനമരം ഗ്രാമപഞ്ചായത്തിലെ കേരളോത്സവം ഒക്ടോബര്‍ 14 മുതല്‍ 19 വരെ നടത്തുമെന്ന് കേരളോത്സവം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.അത്‌ലറ്റിക്, ഗെയിംസ് , കലാമത്സരങ്ങള്‍ എന്നിങ്ങനെ തരംതിരിച്ചാണ് മത്സരങ്ങള്‍ നടത്തുന്നത്. പനമരം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ , പനമരം എല്‍.പി .സ്‌കൂള്‍, കരിമ്പുമ്മല്‍ സ്റ്റേഡിയം , കുണ്ടാല മാനാഞ്ചിറ, കൂളിവയല്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം, പാതിരിയമ്പം എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. മുന്‍വര്‍ഷങ്ങളെക്കാള്‍ ഗംഭീരമായി കേരളോത്സവം നടത്താനാണ് പനമരം പഞ്ചായത്തിന്റെ തീരുമാനം.

Leave A Reply

Your email address will not be published.

error: Content is protected !!