മഴ കുറവ് ജില്ലയില്‍ ഡെങ്കിപ്പനി വര്‍ദ്ധിക്കാന്‍ സാധ്യത
മഴയുടെ കുറവിനെ തുടര്‍ന്ന് ഈ വര്‍ഷം ജില്ലയില്‍ ഡെങ്കിപ്പനി വര്‍ദ്ധിക്കാന്‍ സാധ്യത. കനത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം.കഴിഞ്ഞ വര്‍ഷത്തെയും ഈ വര്‍ഷം ഇതുവരെയുമുള്ള കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ രോഗ ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധന അനുഭവപ്പെടുന്നില്ലെങ്കിലും ഇടവിട്ടുള്ള മഴ കാരണം വെള്ളം കെട്ടി നിന്ന് കൊതുകുകള്‍ പെരുകുന്നതിന് കാരണമാവുകയും രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് ഇടയാക്കുമെന്നുമാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. 2018ല്‍ 340 പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തുകയും 48 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ 26 വരെ 119 പേര്‍ക്ക് സംശയാസ്പദമായ രീതിയില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തുകയും 22 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഇത് 164, 22 എന്ന ക്രമത്തിലായിരുന്നു. ഈ വര്‍ഷം മെയ് മാസത്തില്‍ ഒരാള്‍ക്കും ജൂണില്‍ 16 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഒരു തവണ രോഗം പിടിപ്പെട്ടയാള്‍ക്ക് വീണ്ടും രോഗം പിടിപ്പെടുന്നത് മരണ സംഭവിക്കുന്നതിന് വരെ കാരണമായേക്കാമെന്നതാണ് ആശങ്കക്കിടയാക്കുന്നത്. കനത്ത മഴ പെയ്യാതിരിക്കുകയും ഇടവിട്ടുള്ള മഴ കാരണം വെള്ളം ഒഴുകി പോവാതെ കെട്ടി നിന്ന് കൊതുകുകള്‍ വളരുന്നതുമാണ് രോഗം പെട്ടെന്ന് പടര്‍ന്ന് പിടിക്കാന്‍ പ്രധാന കാരണമാവുക.i, ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായും വെള്ളം കെട്ടി നിന്ന് കൊതുകുകള്‍ പെരുകുന്ന സാഹചര്യം ഒഴിവാക്കാന്‍ പൊതു ജനങ്ങള്‍ പരമാവധി ശ്രമിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ രേണുക പറഞ്ഞു.