കുഴികളും ഗര്‍ത്തങ്ങളും അധികൃതര്‍ അടച്ചു
മാനന്തവാടി ബസ് സ്റ്റാന്റ് പരിസരത്തെ കുഴികളും ഗര്‍ത്തങ്ങളും അധികൃതര്‍ അടച്ചു. കുഴികള്‍ സംബന്ധിച്ച് വയനാട് വിഷന്‍ ഇന്നലെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് താല്ക്കാലികമായെങ്കിലും കുഴികള്‍ അടച്ചത്. കുഴികള്‍ അടച്ചതോടെ ബസ്സുകള്‍ക്കും യാത്രക്കാര്‍ക്കും പരിക്കേല്‍ക്കാതെ ബസ്സ് സ്റ്റോപ്പിലിറങ്ങാന്‍ സാഹചര്യമായി. താല്കാലികമായി അടച്ച കുഴികള്‍ അടുത്ത ദിവസം നേരാംവണ്ണം നന്നാക്കിയില്ലങ്കില്‍ പിന്നെയും കാര്യങ്ങള്‍ പഴയപടിയാകും. നഗരത്തില്‍ ട്രാഫിക്ക് പരിഷ്‌ക്കാരം നിലവില്‍ വന്നെങ്കിലും ബസ്സ് സ്റ്റാന്റ് പരിസരത്തെ കുഴിക്കള്‍ വാഹനയാത്രക്കാരുടെയും ബസ്സുകളുടെയും നടുവെടിക്കും വിധമായിരുന്നു. കല്‍പ്പറ്റ ഭാഗത്ത് നിന്ന് മാനന്തവാടിയിലെത്തി സ്റ്റാന്റില്‍ ബസ്സിറങ്ങണമെങ്കില്‍ പിടിപ്പത് പണി തന്നെ വേണ്ടിയിരുന്നു. ബസ്സ് നിര്‍ത്തുന്നിടത്ത് വന്‍ ഗര്‍ത്തം രൂപപ്പെട്ടതാണ് ബസ്സ് ഇറങ്ങുന്നവര്‍ക്ക് ദുരിതമായി മാറിയത്. ഇത് സംബദ്ധിച്ച് കഴിഞ്ഞ ദിവസം വയനാട് വിഷന്‍ വാര്‍ത്ത ചെയ്തിരുന്നു. ഇതെ തുടര്‍ന്നാണ് അധികൃതര്‍ താല്ക്കാലികമായെങ്കിലും കുഴികള്‍ അടച്ചത്.കുഴികള്‍ അടച്ചതോടെ ബസ്സ് സ്റ്റാന്റില്‍ ബസ്സ് ഇറങ്ങുന്നവര്‍ക്ക് പരിക്കൊന്നും ഏല്‍കാതെ ബസ്സ് ഇറങ്ങുകയും ചെയ്യാം. കുഴികള്‍ അടച്ചത് താല്ക്കാലിക ആശ്വാസമാകുമെങ്കിലും അടുത്ത ദിവസം തന്നെ കുഴികള്‍ കോണ്‍ഗ്രീറ്റ് ചെയ്യുകയോ അല്ലെങ്കില്‍ ടാറിംഗ് നടത്തുകയോ ചെയ്തില്ലെങ്കില്‍ റോഡിലെ കുഴികള്‍ വീണ്ടും പഴയ രൂപത്തിലാവുകയും യാത്രക്കാരുടെ ദുരിതം ഏറുകയും ചെയ്യും.