കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവം; സ്ഥലമുടമ കീഴടങ്ങി

0

ചെതലയം പുകലമാളത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവം; സ്ഥലമുടമ കീഴടങ്ങി. ചെതലയം മറ്റത്തില്‍ എല്‍ദോസ്(41) ആണ് ഇന്ന് രാവിലെ കുറിച്യാട് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മുമ്പാകെ ഓഫീസിലെത്തി കീഴടങ്ങിയത്. എല്‍ദോസ് കുറ്റം സമ്മതിച്ചതായും ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയ വാഴത്തോട്ടത്തില്‍ നിന്നും വീട്ടില്‍ നിന്നും ഫെന്‍സിംഗിനായി ഉപയോഗിച്ച കമ്പികളും മറ്റും കണ്ടെടുത്തതായും റെയിഞ്ചര്‍ പറഞ്ഞു.ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി. ഇക്കഴിഞ്ഞ 18 നാണ് 25 വയസ്സുള്ള കൊമ്പനെ എല്‍ദോസിന്റെ വാഴത്തോട്ടത്തില്‍ ചരിഞ്ഞ നിലയില്‍ കണ്ടത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഷോക്കേറ്റാണ് കൊമ്പന്‍ ചരിഞ്ഞതെന്നും വ്യക്തമായിരുന്നു. സംഭവത്തില്‍ വനം വകുപ്പ് കേസെടുത്ത് അന്വേഷണം തുടരവെയാണ് പ്രതി ഓഫീസിലെത്തി കീഴടങ്ങിയത്.

Leave A Reply

Your email address will not be published.

error: Content is protected !!