പെട്രോള്‍,ഡീസല്‍ വിലവര്‍ധനവ്‌: സി പി ഐ എം പ്രതിഷേധിച്ചു

0

മാനന്തവാടി> സാധാരണക്കാരനെ പ്രതിസന്ധിയിലാക്കുന്ന തരത്തില്‍ അനുദിനം വര്‍ധിച്ചുവരുന്ന പെട്രോള്‍, ഡീസല്‍, ഗ്യാസ് വിലവര്‍ധനവില്‍ പ്രതിഷേധിച്ച് സി പി ഐ എം മാനന്തവാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ നടന്ന പൊതുയോഗം സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ വി മോഹനന്‍ ഉദ്ഘാടനം ചെയ്തു. പി ടി ബിജു അധ്യക്ഷനായിരുന്നു. സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം പി ഗഗാറിന്‍ മുഖ്യപ്രഭാഷണം നടത്തി. മാനന്തവാടി ഏരിയ സെക്രട്ടറി കെ എം വര്‍ക്കി, പി വി ബാലകൃഷ്ണന്‍, എം രജീഷ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!