മാര്‍ക്കറ്റ് പരിസരം നവീകരിക്കും

0

ഇന്റര്‍ലോക്ക് തകര്‍ന്ന് ചളിക്കുളമായി കിടക്കുന്ന ബത്തേരി ചുങ്കത്തെ പുതിയ മല്‍സ്യ മാര്‍ക്കറ്റ് പരിസരം നവീകരിക്കാന്‍ നഗരസഭ തീരുമാനം. തകര്‍ന്ന ഭാഗം കോണ്‍ക്രീറ്റ് ചെയ്യുന്നതിന്ന് 12 ലക്ഷം രൂപ നഗരസഭ അനുവദിച്ചു. ടെന്റര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. ഒന്നരമാസം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ ബത്തേരി ചുങ്കത്തെ ആധുനിക മല്‍സ്യമാര്‍ക്കറ്റ് പരിസരം നവീകരിക്കാനാണ് നഗരസഭ 12 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. മഴപെയ്തതോടെ ഇന്റര്‍ ലോക്ക് പതിച്ച മാര്‍ക്കറ്റ് പരിസരം ചളിനിറഞ്ഞു. ഇതോടെ ഇവിടെ മത്സ്യം വാങ്ങുന്നതിന്നായി ആളുകള്‍ക്ക് എത്തിപെടാന്‍ കഴിയാത്ത സാഹചര്യമാണ് നിലവില്‍. കഴിഞ്ഞദിവസം ഇവിടെയത്തിയ ആളുടെ വസ്ത്രത്തില്‍ ഇന്റര്‍ലോക്കിനടിയില്‍ നിന്നും ചളിതെറിച്ച് മലിനമായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!