ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ കാക്കവയല്‍ സ്വദേശിനി വിഷ്ണുപ്രിയയെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കൊല്ലം ജില്ലയിലെ ചടയമംഗലം റെയില്‍വേ സ്റ്റേഷന് സമീപം വച്ചാണ് വിഷ്ണുപ്രിയ കണ്ടെത്തിയത്. രാത്രി ഒമ്പത് മണിയോടെയാണ് പെണ്‍കുട്ടിയെ സംബന്ധിച്ച് വിവരം പോലീസിന് ലഭിക്കുന്നത്. എറണാകുളത്തു നിന്നും വയനാട്ടിലേക്കുള്ള യാത്രാമധ്യേയാണ് കഴിഞ്ഞ 31-ാം തീയതി മുതല്‍ വിഷ്ണുപ്രിയയെ കാണാതാകുന്നത്. എറണാകുളത്തെ അമ്മ വീട്ടില്‍ നിന്നും വയനാട്ടിലേക്കുള്ള യാത്രാമധ്യേയാണ് കാണാതായത്. കുട്ടിയെ കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇതിനിടയില്‍ സമൂഹ മാധ്യമങ്ങള്‍ വഴിയും വിഷ്ണുപ്രിയക്കായി അന്വേഷണം ശക്തമാക്കിയിരുന്നു.കുട്ടിയെ കണ്ടത്തിയതിനാല്‍ പഴയ പോസ്റ്റുകള്‍ ഇനി മുതല്‍ ഷെയര്‍ ചെയ്യരുതെന്ന് ബന്ധുക്കള്‍ അറിയിച്ചു.