എം.എസ്.എഫ് എക്‌സലന്‍സി അവാര്‍ഡുകള്‍ വിതരണം ചെയ്തു

0

കല്‍പ്പറ്റ: ജില്ലയിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍കളെ അനുമോദിക്കാന്‍ എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെയും ദുബൈ കെ.എം.സി.സിയുടെയും സംയുക്താഭിമുഘ്യത്തില്‍ സംഘടിപ്പിച്ച എക്‌സലന്‍സി മീറ്റ് ശ്രദ്ധേയമായി. കല്‍പ്പറ്റ മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ നിറഞ്ഞ് കവിഞ്ഞ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളുടെ സാന്നിധ്യം സദസ്സിന് മിഴിവേകി. വിദ്യാഭ്യാസ രംഗങ്ങളില്‍ എം.എസ്.എഫ് തുടരുന്ന പ്രോത്സാഹനത്തിനും കരുതലിനുമുള്ള അംഗീകാരം കൂടിയായി മീറ്റിന്റെ വന്‍പങ്കാളിത്തം. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ സംസ്ഥാനത്താദ്യമായി ആദിവാസി വിഭാഗത്തില്‍ നിന്ന് ഉന്നതവിജയം നേടിയ ശ്രീധന്യ സുരേഷ് ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് പി.പി ഷൈജല്‍ അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ മുഖ്യാതിഥിയായിരുന്നു. എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ് മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി, ട്രഷറര്‍ എം.എ മുഹമ്മദ് ജമാല്‍, വൈസ് പ്രസിഡന്റ് പി.കെ അബൂബക്കര്‍, കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ് റസാഖ് കല്‍പ്പറ്റ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി മുഫീദ തസ്‌നി, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ. ഹാരിസ്, ദുബൈ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി മജീദ് മണിയോടന്‍, ഷമീം പാറക്കണ്‍ി, എ.പി വാസുദേവന്‍ നായര്‍ എന്നിവര്‍ ഉപഹാരം നല്‍കി. പരിപാടിക്ക് ലുക്മാനുല്‍ ഹകീം വി.പി.സി, മുനവ്വറലി സാദത്ത്, റമീസ് പനമരം, അഷ്മല്‍ കല്‍പ്പറ്റ, ബുസ്താന ശറിന്‍, ഫഹ്്മിദ ഷറിന്‍, പി.കെ ജവാദ്, ഫായിസ് തലക്കല്‍, റമീസ് ചെതലയം നേതൃത്വം നല്‍കി. എം.എസ്.എഫ് ജില്ലാ സെക്രട്ടറി ഷംസീര്‍ ചോലക്കല്‍ സ്വാഗതവും റിന്‍ഷാദ് മില്ലുമുക്ക് നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!