കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുത്

0

മൊബൈല്‍ ഫോണ്‍ ഉപയോഗം മാതാപിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം. പുല്‍പ്പള്ളി കോളറാട്ടുകുന്നില്‍ സംഘടിപ്പിച്ച ശ്രദ്ധ 2019 എന്ന പരിപാടിയില്‍ സമൂഹമാധ്യമങ്ങളുടെ സ്വാധീനം കുട്ടികളില്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാറിലാണ് നിര്‍ദ്ദേശംസിപിറ്റി യു.എ.ഇ കമ്മിറ്റി നല്‍കുന്ന പുത്തനുടുപ്പുകളും ജില്ലാകമ്മിറ്റിയുടെ പഠനോപകരണ വിതരണവും മാതാപിതാക്കള്‍ കുടുതന്‍ ശ്രദ്ധ നല്‍കേണ്ട ഇരുപതില്‍പരം നിര്‍ദ്ദേശങ്ങളടങ്ങിയ ലഘുലേഖയും ചടങ്ങില്‍ വിതരണം ചെയ്തു.സി പി റ്റി നാഷണല്‍ കോഓഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ബേബി കെ.പിലിപ്പോസ് ക്ലാസ്സ് എടുത്തു. ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം വയനാട് ജില്ലാ രക്ഷാധികാരി മാത്യു ഇടയക്കാട്ട് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് റ്റി.എന്‍ സജിത്ത് അധ്യക്ഷനായിരുന്നു.മാനന്തവാടി സിവില്‍ എക്‌സ്സൈസ് ഓഫിസര്‍ സല്‍മ കെ ജോസ് മുഖ്യാതിഥിയായിരുന്നു.സംസ്ഥാന വനിതാ കണ്‍വീനര്‍ സുജ മാത്യു മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറി വിനോദ് അണിമംഗലത്ത്, ജില്ലാ സെക്രട്ടറി രാജേഷ് വയലേല, ട്രഷറര്‍ ലിജി സാജു തുടര്‍ങ്ങിയവര്‍ സംസാരിച്ചു.സി പി റ്റി ജില്ല ഭാരവാഹികളായ അനുരാഗ് നാരായണന്‍, പി.ജെ സാജു, പ്രകാശ് പ്രാസ്‌ക്കോ, അജ്മല്‍ കൈപ്പന്‍ഞ്ചേരി,അബുബക്കര്‍ ബത്തേരി തുടങ്ങിയവര്‍ നേത്വത്യം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!