ഹരിത കേരളം മിഷന്റെ നേത്യത്വത്തില്‍ നടപ്പിലാക്കുന്ന പച്ചത്തുരുത്ത് ക്യാമ്പയിന് ജൂണ്‍ 5 ന് തുടക്കമാകും. ക്യാമ്പയിനിന്റെ ആലോചനായോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ ആസൂത്രണ ഭവനില്‍ ചേര്‍ന്നു. ഇപ്പോള്‍ ചെറിയ സമയം മാറ്റിവെച്ചാല്‍ അത് നമ്മുടെ നാട്ടിലെ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നും കൂട്ടായ പരിശ്രമത്തിലൂടെ ജില്ലയില്‍ പച്ചത്തുരുത്തുകള്‍ സൃഷ്ടിക്കാമെന്നും കെ.ബി നസീമ അഭിപ്രായപ്പെട്ടു.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ സന്നദ്ധ സംഘടനകളുടെയോ പൊതു സ്ഥാപനങ്ങളുടെയോ വകുപ്പുകളുടെയോ വ്യക്തികളുടെയോ നേത്യത്വത്തില്‍ സ്ഥലങ്ങള്‍ കണ്ടെത്തി തദ്ദേശീയമായ വ്യക്ഷങ്ങളും മറ്റു സസ്യങ്ങളും ഉള്‍പ്പെടുത്തി വനത്തിന്റെ സവിശേഷതകള്‍ രൂപപ്പെടുത്തുകയും അതിന്റെ തുടര്‍ സംരക്ഷണവുമാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഒരു ചതുരശ്ര മീറ്ററില്‍ നാല് തൈകള്‍ വീതമാണ് നടുക. ആവശ്യമായ വൃക്ഷത്തൈകള്‍ സോഷ്യല്‍ ഫോറസ്ട്രിയുടേയും തൊഴിലുറപ്പ് പദ്ധതിയുടെയും നഴ്‌സറികളില്‍ നിന്നും ലഭ്യമാക്കിയിട്ടുണ്ട്. വിവിധ വകുപ്പുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പച്ചത്തുരുത്ത് പദ്ധതി ആക്ഷന്‍ പ്ലാന്‍ വെക്കണമെന്നും ബഡ്ഡിംഗ് മുതല്‍ പരിപാലനം വരെയുള്ള സാങ്കേതിക കാര്യങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെയ്യാമെന്നും തൊഴിലുറപ്പ് ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി.ജി വിജയ കുമാര്‍ അഭിപ്രായപ്പെട്ടു.
Sign in
Sign in
Recover your password.
A password will be e-mailed to you.