യു.ഡി.എഫ് ബഹിഷ്‌ക്കരിച്ചു

0

ബത്തേരി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ വക്കേറ്റത്തിനൊടുവില്‍ യു.ഡി.എഫ് കൗണ്‍സില്‍ ബഹിഷ്‌ക്കരിച്ചു.കഴിഞ്ഞദിവസം പാതിരാത്രിയില്‍ ടൗണിലെ വ്യാപാര സ്ഥാപനത്തില്‍ നിന്നും സാധനങ്ങള്‍ നഗരസഭ അധികൃതര്‍ എടുത്തുകൊണ്ടുപോയതുമായി ബന്ധപ്പെട്ടാണ് യു.ഡി.എഫ് കൗണ്‍സില്‍ ബഹിഷ്‌ക്കരണം.സാധനങ്ങള്‍ നഗരസഭ ജീവനക്കാര്‍ മോഷണം നടത്തിയെന്നും ഇതിനെതിരെ നടപടിയെടുത്തില്ലെന്നുമാണ് യു.ഡി.എഫിന്റെ ആരോപണം.അതേ സമയം നിയമാനുസൃതമായാണ് സാധനങ്ങള്‍ എടുത്തതെന്നാണ് ഭരണപക്ഷം പറയുന്നത്.വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് ബത്തേരി എസ്.ബി.റ്റി ബാങ്കിന് സമീപം പ്രവര്‍ത്തിക്കുന്ന പഴവര്‍്ഗ്ഗ വില്‍പ്പന ശാലയില്‍ വരാന്തയില്‍ വച്ചിരുന്ന സാധനങ്ങള്‍ നഗരസഭ ശുചീകരണ ജീവനക്കാര്‍ എടുത്തുകൊണ്ടുപോയതുമായി ബന്ധപ്പെട്ടാണ് കൗണ്‍സില്‍ യോഗത്തില്‍ വാക്കേറ്റവും തുടര്‍ന്ന് യു.ഡി.എഫ് അംഗങ്ങളുടെ ഇറങ്ങിപോക്കിനും കാരണമായത്.പാതിരാത്രിയിക്ക് വരാന്തയില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ എടുത്തുകൊണ്ടുപോയ ജീവനക്കാര്‍ക്കെതിരെ നടപടിവേണമെന്ന് യു.ഡി.എഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.ഇത് അംഗീകരിക്കാന്‍ ഭരണപക്ഷം തയ്യാറായില്ല.ഇതുമായി ബന്ധപെട്ട് ഇരുവിഭാഗവും രൂക്ഷമായ വാക്കേറ്റം നടന്നു.തുടര്‍ന്ന്് യു.ഡി.എഫ് അംഗങ്ങള്‍ യോഗം ബഹിഷ്‌ക്കരിച്ച് മുദ്രാവാക്യം വിളിച്ച് ഇറങ്ങിപോകുകയായിരുന്നു.നഗരസഭ ചെയര്‍മാന്റെ നിര്‍ദേശപ്രകാരം സാധനങ്ങള്‍ രാത്രിക്ക് മോഷ്ടിച്ച്കൊണ്ടുപോയതായി യു.ഡി.എഫ് അംഗങ്ങള്‍ ആരോപിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!